കോഴിക്കോട്: മുൻ കോഴിക്കോട് സൗത്ത് എംഎൽഎയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി.എം. സാഹിർ (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കോഴിക്കോട്ടെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. 2001ൽ എളമരം കരീമിനെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് രണ്ട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയത്. കൊച്ചി കുസാറ്റ് സെനറ്റ് മെമ്പർ, കെൽട്രോൺ ഡയറക്ടർ, എംഇഎസ് എൻജിനീയറിങ് കോളേജ് മാനേജ്മെന്റ് കമ്മിറ്റി മെമ്പർ, കാലിക്കറ്റ് ജേസീസ്, കാലിക്കറ്റ് സീനിയർ ചേംബർ പ്രസിഡന്റ് തുടങ്ങി നിരവധി സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഫാത്തിമ ഷെറഫയാണ്. മക്കൾ: ടി.പി.എം. ഹാഷീറലി (കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ) ഡോ. ഇജാസ് (ലണ്ടൻ), സജൽ മുഹമ്മദ് (അൽഫ അലൂമിനിയം), ടിപിഎം ജിഷാൻ (കോഴിക്കോട് കോർപറേഷൻ കൗൺസിലർ), റിഷ. മരുമക്കൾ: ഡോ. ഫാത്തിമ ജെഷീന ( ഫാറൂഖ് കോളജ് ), നിഷ ഇജാസ്, റോഷി സജൽ, റഷി ജിഷാൻ.